Connect with us

Saudi Arabia

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ 2 ഉദ്ഘാടനം ചെയ്തു

ടെർമിനൽ 2 സഊദി  എയർലൈൻസിനും റിയാദ് എയർലൈൻസിനും സർവ്വീസുകൾ നടത്തും.

Published

|

Last Updated

റിയാദ് |സഊദി തലസ്ഥാനമായ റിയാദിലെ  കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ 2 ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിലെ പ്ലാറ്റ്‌ഫോമുകൾ, ആഗമന -നിർഗമന ഹാളുകൾ, പ്രവർത്തന സംവിധാനങ്ങൾ എന്നിവ സന്ദർശിക്കുകയും, ഉയർന്ന പ്രവർത്തന മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാരുടെ ഗതാഗതം സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൽ ഗവർണർ പരിശോധിക്കുകയും ,ടെർമിനലുകൾ 1, 2 എന്നിവയുടെ വികസന പദ്ധതി പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും  നടന്നു.

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ വാസ്തുവിദ്യാ ശൈലി, സേവനങ്ങൾ, പൊതു സൗകര്യങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ലോകത്തിലെ വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യ വാസ്തുവിദ്യായിലാണ് നിർമ്മിച്ചിരിക്കുന്നെതെന്ന് ഗവർണ്ണർ അഭിപ്രായപ്പെട്ടു.  ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിമാനത്താവളത്തിലും അതിന്റെ വികസന പദ്ധതികളിലും പ്രവർത്തിക്കുന്ന ബന്ധപ്പെട്ട മേഖലകളുടെ പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തു

ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എഞ്ചിനീയർ സാലിഹ് ബിൻ നാസർ അൽ-ജാസർ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ-ദുവൈലിജ്, വ്യോമയാന മേഖലയിലെ  മുതിർന്ന ഉദ്യോഗസ്‌ഥരും ചടങ്ങിൽ പങ്കെടുത്തു.

രണ്ട് ടെർമിനലുകളുടെയും സംയോജിത ശേഷി പ്രതിവർഷം ഏകദേശം 14 ദശലക്ഷം യാത്രക്കാരിലെത്തിയതോടെ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 130 ശതമാനത്തിലധികം വളർച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെർമിനൽ 1 ഫ്ലൈനാസിനും ഫ്ലൈഡീലിനും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തും. അതേസമയം ടെർമിനൽ 2 സഊദി  എയർലൈൻസിനും റിയാദ് എയർലൈൻസിനും സർവ്വീസുകൾ നടത്തും. രണ്ട് ടെർമിനലുകളിലെയും പുറപ്പെടൽ മേഖലയിൽ 114 ചെക്ക്-ഇൻ കൗണ്ടറുകൾ, 20 ഇ-പാസ്‌പോർട്ട് ഗേറ്റുകളും, ആഗമന ടെർമിനലുകളിൽ 75 കൗണ്ടറുകൾ, 22 ഇ-പാസ്‌പോർട്ട് ഗേറ്റുകൾ, 8 കസ്റ്റംസ് സ്‌ക്രീനിംഗ് മെഷീനുകളും സജ്‌ജമാക്കിയിട്ടുണ്ട്.

 

 

Latest