Connect with us

Kerala

നിയമസഭാ സമ്മേളനം ഇന്ന് പുന:രാരംഭിക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള പ്രതിപക്ഷം ഇന്നും ഉന്നയിച്ചേക്കും

പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് നിയമസഭ ഇന്നും വീണ്ടും ചേരുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്നു തുടരും. ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച സഭ പിരിയുകയായിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള ഇന്നും നിയമസഭയെ ചൂടുപിടിപ്പിച്ചേക്കും. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ സാധ്യതയുണ്ട്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം ഭയക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും മന്ത്രി രാജേഷ് പറഞ്ഞിരുന്നു

അതേ സമയം കേസില്‍ എസ്ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും, അത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചേക്കും

 

Latest