Eranakulam
തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ന് രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു ആദിത്യ.
എറണാകുളം | തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താമുകളിൽ ആണ് സംഭവം. കിണറ്റിങ്കൽ മഹേഷിന്റെ മകൾ ആദിത്യയാണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു ആദിത്യ.
വീടിന് സമീപത്തുള്ള ഉപയോഗശൂന്യമായ പാറമടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബന്ധുവായ ഓട്ടോ ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നതു കണ്ടപ്പോൾ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
---- facebook comment plugin here -----



