Connect with us

National

ലഖിംപുര്‍ കേസ്: ആശിഷ് മിശ്ര ചോദ്യംചെയ്യലിന് ഹാജരായില്ല, നേപ്പാളിലേക്ക് കടന്നതായി സംശയം

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്കരികിലാണ് ആശിഷ് മിശ്ര ഉണ്ടായിരുന്നതെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി.

Published

|

Last Updated

ലക്‌നോ| ലഖിംപുര്‍ ഖേരി കേസിലെ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ യുപി പോലീസ് ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്കരികിലാണ് ആശിഷ് മിശ്ര ഉണ്ടായിരുന്നതെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി.

ആശിഷ് മിശ്രയുടെ വീടിന് മുന്നില്‍ നേരത്തെ യുപി പോലീസ് നോട്ടീസ് പതിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരെയൊക്കെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിവരങ്ങള്‍ സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പോലീസ് നടപടികള്‍ കര്‍ക്കശമാക്കിയതിന്റെ ഭാഗമായാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയത്.

 

Latest