Connect with us

Kozhikode

മര്‍കസ് നോളജ് സിറ്റിയില്‍ തൊഴിലാളി ദിനമാഘോഷിച്ചു

കാപ്‌കോണ്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് തൊഴിലാളികളുമായി സംവദിച്ചു.

Published

|

Last Updated

കാപ്‌കോണ്‍ സെന്ററില്‍ തൊഴിലാളി ദിനമാഘോഷത്തില്‍ നിന്ന്‌

നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയിലെ കാപ്‌കോണ്‍ സെന്ററില്‍ തൊഴിലാളി ദിനമാഘോഷിച്ചു. ഇതിന്റെ ഭാഗമായി ലേബേഴ്‌സ് അസംബ്ലി സംഘടിപ്പിക്കുകയും മികച്ച സേവനം കാഴ്ചവെക്കുന്ന തൊഴിലാളികളെ അനുമോദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.
കാപ്‌കോണ്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് തൊഴിലാളികളുമായി സംവദിച്ചു. പ്രൊജക്ട് ഹെഡ് ശബീര്‍ അലി ഇല്ലിക്കല്‍, പ്രൊജക്ട് മാനേജര്‍ മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു. 300ല്‍ പരം തൊഴിലാളികളാണ് ആഘോഷത്തില്‍ സംബന്ധിച്ചത്.

 

Latest