Connect with us

Kuwait

ഇന്ത്യന്‍ ഡോക്ടര്‍ക്ക് കുവൈത്ത് ആരോഗ്യമന്ത്രിയുടെ ആദരം

ഡോക്ടര്‍ രമേശ് കുമാര്‍ പണ്ഡിതിനെ കുവൈത്ത് ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹ്മദ് അല്‍ അവാദി ആദരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | നീണ്ട 32വര്‍ഷത്തെ സേവനത്തിനു ശേഷം കുവൈത്ത് ആരോഗ്യ മന്ത്രാലയം ക്യാന്‍സര്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് വിരമിക്കുന്ന മുതിര്‍ന്ന ഡോക്ടര്‍ രമേശ് കുമാര്‍ പണ്ഡിതിനെ കുവൈത്ത് ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹ്മദ് അല്‍ അവാദി ആദരിച്ചു. മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്മാന്‍ അല്‍ മുതൈരിയുടെ സാനിധ്യത്തിലായിരുന്നു ആദരം.

രക്താര്‍ബുദം, മൈലോമ ഹേമറ്റോളജി ചികിത്സാ രംഗത്തു മൂന്നു പതിറ്റാണ്ടിലേറെക്കാലം കുവൈത്തില്‍ വ്യക്തി മുദ്രപതിപ്പിച്ച ഡോ. രമേശ് കുമാര്‍ രാജ്യത്തെ നിരവധി ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിലും സ്തുത്യാര്‍ഹമായ സേവനം കാഴ്ചവെച്ച മഹല്‍ വ്യക്തിയാണെന്നും ആരോഗ്യ മന്ത്രി അഭിപ്രായപെട്ടു. കുവൈത്തിലെ ക്യാന്‍സര്‍ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിക്കാനും ഇതിലൂടെ സാധിച്ചു എന്നും മന്ത്രി പറഞ്ഞു.

കൊറോണക്കാലത്ത് രോഗബാധിതനായിട്ട് പോലും ഡോ. രമേശ് തന്റെ പ്രവര്‍ത്തനമേഖലയില്‍ നടത്തിയ ഇടപെടലുകള്‍ മാതൃക പരമായിരുന്നു. ഡോക്ടര്‍ രമേശിന്റെ അര്‍പ്പണ ബോധത്തിനും ആത്മാര്‍ഥതക്കും മന്ത്രി പ്രത്യേകം അഭിന്ദനവും നന്ദിയും അറിയിച്ചു. അതോടൊപ്പം ഡോക്ടര്‍ രമേശിന് ശോഭനമായ ഒരു ഭാവി ജീവിതം ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു. വൈദ്യ ശാസ്ത്രത്തില്‍ ചണ്ഡിഗഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച് സെന്ററില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഡോ. രമേശ് മൂന്നര പതിറ്റാണ്ടിന് ശേഷമാണ് പ്രവാസജീവിതം മതിയാക്കി കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുന്നത്.

 

Latest