Kuwait
ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികൾക്ക് കുവൈത്ത് ചികിത്സ നൽകും
സയണിസ്റ്റ് അധിനിവേശത്തിൽ പരിക്കേറ്റ ഫലസ്തീൻ സഹോദരൻ മാരെ സ്വീകരിക്കുന്നതിന് രാജ്യത്തെ മറ്റു അതോറിറ്റികളുമായി ഏകോപിച്ചും സഹകരിച്ചും തുടർ നടപടികൾക്ക് മന്ത്രാലയം ഊന്നൽ നൽകും.
കുവൈത്ത് സിറ്റി | ഇസ്റാഈൽ സയണിസ്റ്റു ലോബികളുടെ കിരാതമായ ആക്രമണത്തിലും ബോംബിംഗിലും പരികേറ്റ ഫലസ്തീനികൾക്ക് ചികിത്സ നൽകാൻ കുവൈത്ത് ഒരുങ്ങുന്നു. കുവൈത്ത് മന്ത്രാലയത്തിന്റെ ഹോസ്പിറ്റലുകളിൽ ഇവരെ ചികിൽസിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
കുവൈത്ത് ഭരണ കൂടത്തിന്റെയും അതിന്റെ നേതൃത്വത്തിന്റെയും ജനങ്ങളുടെയും ഫലസ്തീൻ പ്രശ്നത്തോടുള്ള ഉറച്ച നിലപാട് വ്യക്തമാക്കുകയാണ് കുവൈത്ത്. സയണിസ്റ്റ് അധിനിവേശത്തിൽ പരിക്കേറ്റ ഫലസ്തീൻ സഹോദരൻ മാരെ സ്വീകരിക്കുന്നതിന് രാജ്യത്തെ മറ്റു അതോറിറ്റികളുമായി ഏകോപിച്ചും സഹകരിച്ചും തുടർ നടപടികൾക്ക് മന്ത്രാലയം ഊന്നൽ നൽകും.
ഇതുമായി ബന്ധപ്പെട്ട തുടർ നടപടികളും ക്രമീകരണങ്ങളും പൂർത്തിയാക്കാനുള്ള തയാറെടുപ്പുകൾരാജ്യം തുടരുകയാണ്.
റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്