Kuwait
ഫിലിപ്പൈന്‍സ് തൊഴിലാളികള്‍ക്കുള്ള വിസ കുവൈത്ത് താത്ക്കാലികമായി നിര്‍ത്തിവച്ചു
ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് പ്രവേശന വിസ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവച്ച് കുവൈത്ത്. ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഫിലിപ്പൈന്‍സ് അധികൃതരില്‍ നിന്നും ഉണ്ടായ വീഴ്ചയെ തുടര്‍ന്നാണ് നടപടിയെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ വീട്ടുവേലക്കാരി ആയിരുന്ന ഫിലിപ്പിനോ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുവൈത്തിലേക്ക് പുതിയ തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈന്‍സ് നേരത്തെ നിര്‍ത്തിവച്ചിരുന്നു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് കുവൈത്തിന്റെ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.