ICF
കുവൈത്ത് ഐ സി എഫ് 'ഗുരുവോർമകൾ' വെള്ളിയാഴ്ച
മുഹിയുദ്ദീൻ മാലയടക്കമുള്ളവയുടെ ആസ്വാദനവും പഠനവും ചടങ്ങിൽ നടക്കും.

കുവൈത്ത് സിറ്റി | ഐ സി എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഗുരുവോർമകൾ’ പ്രത്യേക സമ്മേളനം വെള്ളി വൈകിട്ട് ഏഴ് മുതൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കും. ആത്മീയ ഗുരുക്കളായ ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി, താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി, നൂറുൽ ഉലമ എം എ അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവരെ അനുസ്മരിക്കുന്നതിനാണ് ഗുരുവോർമകൾ സംഘടിപ്പിക്കുന്നത്.
സാഹിത്യ ലോകത്ത് ചർച്ചയായ അറബി മലയാള കൃതി മുഹിയുദ്ദീൻ മാലയടക്കമുള്ളവയുടെ ആസ്വാദനവും പഠനവും ചടങ്ങിൽ നടക്കും. ദീർഘകാലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിലിരുന്ന താജുൽ ഉലമയേയും മദ്റസാ പ്രസ്ഥാനത്തിന്റെ ശില്പിയും എഴുത്ത്കാരനുമായ നൂറുൽ ഉലമയെയും കുറിച്ചുള്ള ജീവിത ദാർശനിക പഠന പ്രഭാഷണങ്ങളുമുണ്ടാകും.
ഐ സി എഫ് നേതാക്കളായ സയ്യിദ് ഹബീബ് കോയ തങ്ങൾ, അഹ്മദ് കെ മാണിയൂർ, അഹ്മദ് സഖാഫി കാവന്നൂർ, അലവി സഖാഫി തെഞ്ചേരി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.