Kuwait
കുവൈത്ത് ഐ സി എഫ് പ്രൊ ആക്റ്റീവ് സംഗമങ്ങള്‍നടത്തി
വിവിധസെന്ററുകളില്‍ നടന്ന പരിപാടിയില്‍ ഐ സി എഫ് കുവൈത്ത് നാഷ്ണല്‍ നേതാക്കള്‍ ക്‌ളാസുകള്‍ക്ക് നേതൃത്വംനല്‍കി

കുവൈത്ത് സിറ്റി | കുവൈത്ത് ഐ സി എഫ് വിവിധ സെന്ററല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രൊ ആക്റ്റീവ് മീറ്റിംഗുകള്‍ സംഘടിപ്പിച്ചു.വിവിധസെന്ററുകളില്‍ നടന്ന പരിപാടിയില്‍ ഐ സി എഫ് കുവൈത്ത് നാഷ്ണല്‍ നേതാക്കള്‍ ക്‌ളാസുകള്‍ക്ക് നേതൃത്വംനല്‍കി. പുതിയകാലഘട്ടത്തില്‍ഐ സി എഫ് ന്റെ പ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാക്കേണ്ടത് മുന്‍പണ്ഡിതമഹത്തുക്കളെആണെന്നും. ക്രിയാത്മകമായ പി ആര്‍ വര്‍ക്കിലൂടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കാണണമെന്നും. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഐ സി എഫിന്റെ പ്രവര്‍ത്തകര്‍ സദാജാഗരൂകരാവണമെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു .
യൂണിറ്റ് കമ്മിറ്റികളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികള്‍ വിവിധ സെന്ററുകളില്‍ സമ്മേളിച്ചു. സാല്‍മിയ, ഫര്‍വാനിയ, ഹസാവി തുടങ്ങിയ സെന്ററുകളില്‍ നടന്ന മീറ്റില്‍ ഐ സി എഫ് കുവൈത്ത് നാഷ്ണല്‍ ജന :സെക്രട്ടറി അബ്ദുള്ള വടകര. ദഅവകാര്യ പ്രസിഡന്റ്. അഹ്‌മദ്സഖാഫി കാവനൂര്‍.സംഘടനകാര്യ പ്രസിഡന്റ്. അഹ്‌മദ് കെ മാണിയൂര്‍ ജി സി സെക്രട്ടറി അലവി സഖാഫി തേഞ്ചേരി തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി. സാദിഖ് കോയിലാണ്ടി സ്വാഗതവും നസീര്‍ വയനാട് നന്ദിയും പറഞ്ഞു