Kuwait
കുവൈത്ത് വിമാനത്താവളത്തിലെ എന്‍ട്രി-എക്‌സിറ്റ് സംവിധാനം വീണ്ടും തകരാറില്‍
കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സംവിധാനം തകരാറിലാകുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക് അനുഭവപ്പെടാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്.

കുവൈത്ത് | കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എന്‍ട്രി-എക്‌സിറ്റ് സംവിധാനം വീണ്ടും തകരാറിലായി. ഇതുകാരണം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയിലായി. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സംവിധാനം തകരാറിലാകുന്നത്. ഓട്ടോമാറ്റിക് സിസ്റ്റത്തില്‍ തകരാര്‍ സംഭവിച്ചത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക് അനുഭവപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കാനും അറൈവല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും എയര്‍പോര്‍ട്ട്-പാസ്‌പോര്‍ട്ട് വകുപ്പ് ജീവനക്കാര്‍ക്ക് മാനുവല്‍ സംവിധാനം ഉപയോഗിക്കേണ്ടി വന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഇനിയും ഇത്തരം തടസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എയര്‍പോര്‍ട്ട് സുരക്ഷയുമായി ഏകോപിപ്പിച്ച് സിവില്‍ എവിയേഷന്റെ ജനറല്‍ അഡ്മിനിസ്േ്രടഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.