Connect with us

Kerala

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ നിര്‍ത്തിക്കൊടുക്കണം; ഗതാഗത വകുപ്പ് വീണ്ടും ഉത്തരവിറക്കി

മിന്നല്‍ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കും ഉത്തരവ് ബാധകമാണ്

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസില്‍ ഒറ്റക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കു രാത്രി 10 മുതല്‍ രാവിലെ 6 വരെ അവര്‍ ആവശ്യപ്പെടുന്നിടത്തു ബസ് നിര്‍ത്തിക്കൊടുക്കണമെന്നു ഗതാഗതവകുപ്പ് ഉത്തരവിറക്കി. വ്യാപക പരാതികളുടെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്.

മിന്നല്‍ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കും ഉത്തരവ് ബാധകമാണ്. മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തു നിര്‍ത്തിക്കൊടുക്കണമെന്നു 2022 ജനുവരിയില്‍ കെഎസ്ആര്‍ടിസി എംഡി കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Latest