Kerala
ബൈക്ക് യാത്രികനെ നാലംഗ സംഘം ഹെല്‍മറ്റ് കൊണ്ട് മര്‍ദിച്ചു; പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസ്
ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനെയാണ് നാലുപേര്‍ ചേര്‍ന്ന് ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദിച്ചത്. ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിനായിരുന്നു മര്‍ദനം.

മലപ്പുറം | മങ്കടയില്‍ ബൈക്ക് യാത്രികന് മര്‍ദനമേറ്റു. ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനെയാണ് നാലുപേര്‍ ചേര്‍ന്ന് ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദിച്ചത്.
ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിനായിരുന്നു മര്‍ദനം. ഹരിഗോവിന്ദന്റെ തലക്കും മുഖത്തും ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. താക്കോല്‍ കൊണ്ട് കുത്തിയും പരുക്കേല്‍പ്പിച്ചു.
പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
---- facebook comment plugin here -----