Kerala
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങിയ കാര്‍ നിയന്ത്രണംവിട്ട് റോഡില്‍ തലകീഴായി മറിഞ്ഞു; ദമ്പതികള്‍ക്ക് പരുക്ക്
വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചായിരുന്നു അപകടം.
തൃശൂര്‍|നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങിയ കാര്‍ നിയന്ത്രണംവിട്ട് റോഡില്‍ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. വടക്കാഞ്ചേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചായിരുന്നു അപകടം.
രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. അപകടത്തില്‍ പരുക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----



