Connect with us

Kerala

കൊണ്ടോട്ടിയില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; അനവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍ പെട്ടത്. സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

Published

|

Last Updated

മലപ്പുറം | കൊണ്ടോട്ടിയില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധി പേര്‍ക്ക് നിസ്സാര പരുക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിനടുത്തു വെച്ചാണ് സംഭവം. സ്വകാര്യ ബസിനെ വലതു വശത്തുകൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ കയറി കെ എസ് ആര്‍ ടി സി ബസ് മറിയുകയായിരുന്നു.

ബസുകളുടെ മത്സരയോട്ടമാണ് അപകടം വരുത്തിയതെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

Latest