Connect with us

National

മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ യുപി സര്‍ക്കാറിന്റെ ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കെ എസ് ഈശ്വരപ്പ

സമൂഹത്തില്‍ തീവ്രവാദികളെ സൃഷ്ടിക്കുന്ന ദേശവിരുദ്ധരുടെ വായില്‍ നിന്ന് ദേശീയഗാനം ആലപിക്കുന്നത് ഞങ്ങള്‍ കേള്‍ക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു

Published

|

Last Updated

ബെംഗളൂരു | മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ കര്‍ണാടക മന്ത്രി ഈശരപ്പ പറഞ്ഞു. സമൂഹത്തില്‍ തീവ്രവാദികളെ സൃഷ്ടിക്കുന്ന ദേശവിരുദ്ധരുടെ വായില്‍ നിന്ന് ദേശീയഗാനം ആലപിക്കുന്നത് ഞങ്ങള്‍ കേള്‍ക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു.

ഇത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ്സിനെതിരേയും ഈശ്വരപ്പ ആഞ്ഞടിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യും ഈ ആവശ്യത്തെ വളരക്കാലയമായി പിന്തുടര്‍ന്നിരുന്നു. പിന്നെ എന്തിനാണ് ഇപ്പോള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന മദ്രസകളിലെ എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന ഉത്തരവ് മെയ് 12നാണ് യു പി സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.