Connect with us

Kerala

കെ പി സി സി അധ്യക്ഷ തിരഞ്ഞെടുപ്പ് സെപ്തംബര്‍ 15 ന്

രാവിലെ 11 ന് ഇന്ദിരാഭവനില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക. സമവായത്തിലൂടെയാകും പുതിയ ഭാരവാഹിയെ തിരഞ്ഞെടുക്കുക.

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷ തിരഞ്ഞെടുപ്പ് സെപ്തംബര്‍ 15 ന് നടക്കും. രാവിലെ 11 ന് ഇന്ദിരാഭവനില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക. ജി പരമേശ്വരയ്യയാണ് റിട്ടേണിംഗ് ഓഫീസര്‍. സമവായത്തിലൂടെയാകും പുതിയ ഭാരവാഹിയെ തിരഞ്ഞെടുക്കുക.

എ ഐ സി സി തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ ഷെഡ്യൂള്‍ പ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ് കോണ്‍ഗ്രസ്. കെ പി സി സി ഭാരവാഹി പട്ടികക്ക് കഴിഞ്ഞ ദിവസം എ ഐ സി സി നേതൃത്വം അംഗീകാരം നല്‍കിയിരുന്നു. ഈ പട്ടികയും 15ന് പുറത്തുവിടും.

 

Latest