Connect with us

Kerala

കെ പി സി സി അധ്യക്ഷന്‍: പേരുകള്‍ നിര്‍ദേശിച്ച് കത്തോലിക്കാ സഭ

ബിഷപ്പുമാർ കോൺഗ്രസ്സ് നേതാക്കളെ നേരിൽ കണ്ടു

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് പേരുകള്‍ നിര്‍ദേശിച്ച് കത്തോലിക്കാ സഭ. പത്തനംതിട്ടയിലെ എം പി ആന്റോ ആന്റണി, പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചത്.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ്സിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ കണ്ടും ബിഷപ്പുമാര്‍ നിലപാട് അറിയിച്ചിട്ടുണ്ട്. കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്റെ പേര് പരിഗണിച്ചിട്ടില്ലെന്നാണ് വിവരം.

ക്രൈസ്തവ സഭാ വിശ്വാസികളെ വിശ്വാസത്തിലെടുക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ ഉയരുന്നതിനിടെയാണ് സഭ നേതൃത്വവുമായി ആശയവിനിമയം നടത്തിയത്. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍, തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അടക്കമുള്ളവരാണ് പേരുകള്‍ നിര്‍ദേശിച്ചത്.

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്റോ ആന്റണിക്കാണ് പ്രഥമ പരിഗണനയെന്നാണ് വിവരം.

 

Latest