Connect with us

congress issue

കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാന്‍ സാധ്യത

പാര്‍ട്ടിയുടെ അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ കടുത്ത അമര്‍ശം

Published

|

Last Updated

കോഴിക്കോട് | കെ പി സി സി ജനറല്‍ സെക്രട്ടറിയും എ ഐ സി സി അംഗവുമായ കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച് വിമര്‍ശനം നടത്തിയതിന് അനില്‍കുമാറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ അദ്ദേഹം നല്‍കിയ വിശദീകരണത്തില്‍ നേതൃത്വം തൃപ്തരല്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പെട്ടന്ന് പിന്‍വലിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ അനില്‍ കുമാറിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. അദ്ദേഹം മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുകയാണോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.

ഡി സി സി അധ്യക്ഷ പട്ടിക പുറത്തുവന്നപ്പോള്‍ ഇപ്പോഴത്തെ സംസ്ഥാന നേതാക്കള്‍ക്കും അവരുടെ സ്ഥാപിത താത്പര്യത്തിനുമെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാന്‍ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാര്‍ഥതയോ ഇല്ല. ഇഷ്ടക്കാര്‍ക്ക് തോന്നിയപോലെ സ്ഥാനം നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു.

 

 

Latest