Connect with us

Kerala

എംഡിഎംഎയുമായി കോഴിക്കോട്ട് യുവതിയും യുവാവും അറസ്റ്റിൽ

പ്രതികളിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് എം ഡി എം എ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ. സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അല്‍ത്താഫ്(27), അരീക്കോട് കാവനൂര്‍ സ്വദേശി ശില്‍പ (23) എന്നിവരാണ് പിടിയിലായത്. ആനിഹാള്‍ റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

പ്രതികളിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തിട്ടുണ്ട്.

കോഴിക്കോട്ടെ പല ലോഡ്ജുകളിലും ലഹരി മരുന്നിടപാടുകള്‍ നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.