Connect with us

Kerala

കോഴിക്കോട് ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും രോഗി മര്‍ദിച്ചു

സംഭവത്തില്‍ കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

കോഴിക്കോട് |  ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു. കോഴിക്കോട് കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം.ഡോ സുസ്മിത്തിനാണ് മര്‍ദനമേറ്റത്.

വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് രോഗി ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയത്. പ്രാഥമിക ചികിത്സ നല്‍കി ഇയാളെ വിട്ടയച്ചെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ചാണ് രോഗി ആക്രമണം നടത്തിയത്.

ഇയാള്‍ ഡോക്ടറെ കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സംഭവസമയം രോഗി അമിതമായി മദ്യപിച്ചിരുന്നെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.

പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ച ഇയാള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് ആശുപത്രിയില്‍ എത്തുകയും ആശുപത്രി പരിസരത്ത് ബഹളം വെക്കുകയും ചെയ്തു.തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ പുറത്താക്കി.എന്നാല്‍ പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ ഡോക്ടര്‍ പുറത്തേക്ക് വന്നപ്പോള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.ഇയാളെ പിടിച്ചുമാറ്റാന്‍ എത്തിയ ആശുപത്രി ജീവനക്കാരെയും രോഗി മര്‍ദിച്ചിട്ടുണ്ട്. സംഭവത്തില്‍ കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----