Connect with us

Career Notification

കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ്സോൺ: പി എസ് സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

പരീക്ഷാ സമയത്തിൽ മാറ്റമില്ല.

Published

|

Last Updated

കോഴിക്കോട് | കണ്ടെയ്ൻമെന്റ്സോണിൽ ഉൾപ്പെട്ട പി എസ് സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം. ഈ മാസം 26ന് രാവിലെ 7.15 മുതൽ 9.15 വരെ കോഴിക്കോട്ട് നടത്തുന്ന പരീക്ഷയുടെ രണ്ട് കേന്ദ്രങ്ങളിലാണ് മാറ്റം.

ബ്ലൂ പ്രിന്റർ (കാറ്റഗറി നമ്പർ 260/ 2022), വാച്ച്മാൻ (കാറ്റഗറി നമ്പർ 459/2022), ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (കാറ്റഗറി നമ്പർ 734/ 2022), സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2, വാച്ചർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 745/2022), ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (എക്‌സ് സർവീസ് മെൻ ഓൺലി) (കാറ്റഗറി നമ്പർ 241/ 2022, 242/ 2022, 540/ 2022) തസ്തികകളിലേക്കുള്ള ജില്ലയിലെ ജി എച്ച് എസ് എസ് ബേപ്പൂർ (സെന്റർ ഒന്ന്), ജി എച്ച് എസ് എസ് ബേപ്പൂർ (സെന്റർ രണ്ട്) എന്നീ പരീക്ഷയുടെ കേന്ദ്രങ്ങൾ മാറും.

സെന്റർ ഒന്നിൽ (രജിസ്റ്റർ നമ്പർ 1132790- 1133009) നടക്കേണ്ട പരീക്ഷ കുറ്റിച്ചിറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലസ് ടു വിഭാഗത്തിൽ നടക്കും. സെന്റർ രണ്ടിൽ നടക്കേണ്ട പരീക്ഷ (രജിസ്റ്റർ നമ്പർ 1133010- 1133229) കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് നടക്കുക. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
ഡൗൺലോഡ് ചെയ്ത പഴയ അഡ്മിഷൻ ടിക്കറ്റുമായി ഉദ്യോഗാർഥികൾ അനുവദിക്കപ്പെട്ട പുതിയ പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

---- facebook comment plugin here -----

Latest