Kerala
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ദുരന്തം: മൃതദേഹം മാറ്റുന്നതിനിടെ കോണ്‍ഗ്രസ്സ് പ്രതിഷേധം
ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, മകള്‍ നവമിയുടെ ശസ്ത്രക്രിയാ ചെലവ് 3.40 ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കുക, നവമിക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ചാണ്ടി ഉമ്മന്‍.

കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാറ്റുന്നതിനിടെ ചാണ്ടി ഉമ്മന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിന്ദുവിന്റെ ബന്ധുക്കളെ ഉള്‍പ്പെടെ അണിനിരത്തിയായിരുന്നു മൃതദേഹം മാറ്റുന്നത് തടഞ്ഞുകൊണ്ട് പ്രതിഷേധം നടത്തിയത്.
സര്‍ക്കാരിനോട് മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മന്‍, സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയതിനു ശേഷമാണ് മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിന്റെ മൃതദേഹം മാറ്റിയത്.
ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, മകള്‍ നവമിയുടെ ശസ്ത്രക്രിയാ ചെലവ് 3.40 ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കുക, നവമിക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങളാണ് ചാണ്ടി ഉമ്മന്‍ മുന്നോട്ട് വച്ചത്.