Kerala
കൊല്ലത്ത് യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമര്‍ദനം
സാരമായി പരുക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം | അഞ്ചലില്‍ യുവാവിനെ ബ്ലേഡ് മാഫിയ സംഘം ക്രൂരമായി മര്‍ദിച്ചു. വിഷ്ണുവെന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഏരൂര്‍ സ്വദേശി സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാട്ടുകാര്‍ സൈജുവിനെ പിടികൂടി പോലീസിന് കൈമാറി.
ഏരൂര്‍ സ്വദേശിയാണ് മര്‍ദ്ദനത്തിന് ഇരയായ 28കാരനായ വിഷ്ണു. വിഷ്ണു സൈജുവിന്റെ പക്കല്‍ നിന്നും പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ മുടങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തേ തന്നെ തര്‍ക്കമുണ്ടായിരുന്നു.ഇന്നലെ അഞ്ചല്‍ പനച്ചിവിളയിലാണ് രാത്രി ഇവര്‍ തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി. പിന്നാലെ വിഷ്ണു ബൈക്കില്‍ കയറി ഇവിടെ നിന്ന് പോകാന്‍ ശ്രമിച്ചപ്പോഴാണ് സൈജുവും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചത്.