Connect with us

Ongoing News

കൊല്‍ക്കത്ത- ഹൈദരാബാദ് മരണപ്പോര് ഇന്ന്

പോയിൻ്റ് പട്ടികയിൽ എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ് ഇരുടീമുകളും. പ്ലേ ഓഫിലെത്താൻ ഇനി ജയിച്ചേ തീരൂ

Published

|

Last Updated

ഹൈദരാബാദ് | പ്ലേ ഓഫിലേക്ക് കടക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ ഓരോന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സൺ റൈസേഴ്സ് ഹൈദരാബാദിനും വിലപ്പെട്ടതാണ്. അതകൊണ്ടുതന്നെ ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ പോരിന് ആവേശം കൂടും.

പോയിന്റ് പട്ടികയില്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ് ക്രമപ്രകാരം കൊല്‍ക്കത്തയും ഹൈദരാബാദും. അതുകൊണ്ട് തന്നെ ആദ്യ നാലിലെത്താന്‍ ഇനി നന്നായി വിയര്‍ക്കണം.
കഴിഞ്ഞ അഞ്ച് കളികളില്‍ ഒന്നില്‍ മാത്രമാണ് കൊല്‍ക്കത്തക്ക് ജയിക്കാന്‍ കഴിഞ്ഞത്. ഹൈദരാബാദിന് രണ്ടെണ്ണത്തില്‍ ജയം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പോയിന്റ് പട്ടികയില്‍ ഇവര്‍ക്ക് പിന്നിലുള്ളത് ഡെല്‍ഹി മാത്രമാണ്.

നേരത്തെ, ഈഡന്‍ ഗാര്‍ഡനില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയിച്ചത് കൊല്‍ക്കത്തയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്ത കൊല്‍ക്കത്തയെ പിന്തുടര്‍ന്ന് ഗ്രീസിലിറങ്ങിയ ഹൈദരാബാദ് ആഞ്ഞുവീശിയെങ്കിലും 23 റണ്‍സകലെ പോരാട്ടം അവസാനിക്കുകയായിരുന്നു.

വൈകിട്ട് 7.30 മുതലാണ് മത്സരം.

---- facebook comment plugin here -----

Latest