Connect with us

ipl 2021

എറിഞ്ഞിട്ടും അടിച്ചെടുത്തും ബാംഗൂരിനെ വീഴ്തി കൊല്‍ക്കത്ത

കളിയിലൊരിടത്തും ആത്മവിശ്വാസത്തോടെ നേരിടുന്ന സാഹചര്യം ആര്‍ സി ബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല

Published

|

Last Updated

അബൂദബി | കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിംഗ് കരുത്തിന് മുന്നില്‍ മുട്ടുമടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാംഗ്ലൂരിനെ ഒന്‍പത് വിക്കറ്റിന് കൊല്‍ക്കത്ത പരാജയപ്പെടുത്തി. ആധികാരികമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ബാറ്റിംഗിലും ബോളിംഗിലും ഒരു പോലെ മികച്ച കളിയായിരുന്നു കൊല്‍ക്കത്ത പുറത്തെടുത്തത്. നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ബോളര്‍മാരുടെ കരുത്തില്‍ മത്സരം കൈയ്യടക്കിയ കൊല്‍ക്കത്ത ബാംഗ്ലൂരിനെ 93 റണ്‍സിന് ഓള്‍ ഔട്ടാക്കി. 11 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്ത വരുണ്‍ ചക്രവര്‍ത്തിയും ഒന്‍പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആന്ദ്രേ റസലുമാണ് ബാംഗ്ലുരിന്റെ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐ പി എല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും ക്യാപ്റ്റന്‍ വിരാട് കോലി നിറം മങ്ങി. കൊല്‍ക്കത്തക്കെതിരായ പോരാട്ടത്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത കോലിയെ രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണ വിക്കറ്റിന് മുന്നില്‍ കുടുക്കി.

എ ബി ഡിവില്ലേഴ്സ് ഗോള്‍ഡന്‍ ഡക്ക് ആയതോടെ ആദ്യ ഇന്നിംഗ്സ് ഏതാണ്ട് ആര്‍ സി ബിയുടെ കയ്യില്‍ നിന്നും വഴുതി പോകുകയായിരുന്നു. ഒരു ഘട്ടത്തിലും കൊല്‍ക്കത്തക്കെതിരെ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ആര്‍ സി ബി 12-ാം ഓവറില്‍ തന്നെ തങ്ങളുടെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിക്കുകയായിരുന്നു. കളിയിലൊരിടത്തും ആത്മവിശ്വാസത്തോടെ നേരിടുന്ന സാഹചര്യം ആര്‍ സി ബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.

---- facebook comment plugin here -----

Latest