Connect with us

Uae

വനിതകൾക്കായ് കൗൺസിലിംഗ് ഡിപ്ലോമ കോഴ്സുമായ് കെ എം സി സി

സംരംഭത്തിൻ്റെ ഔദ്യോഗിക ലോഞ്ചിംഗ് റേഡിയോ കേരളം 1476 എ എം ആർ.ജെ മാരായ സ്വാതി രാമൻ, ശ്രുതി രജനീകാന്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

Published

|

Last Updated

ദുബൈ|മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണത്തിനും, പ്രവാസലോകത്ത് അധിവസിക്കുന്ന കുടുംബങ്ങളിൽ സ്നേഹവും, സമാധാനവും, ആത്മവിശ്വാസവും നിറഞ്ഞ കുടുംബാന്തരീക്ഷമൊരുക്കാനും, മക്കളുടെ പഠനം, കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക അച്ചടക്കമുൾപ്പെടെ വിവിധങ്ങളായ വിഷയങ്ങളിൽ മാനസിക സംഘർഷം ഒഴിവാക്കാനും, കൃത്യമായ പരിഹാരം കണ്ടെത്താനുതകുന്നതുമായ മാർഗ നിർദ്ധേശങ്ങളടങ്ങിയ സിലബസുമായി വനിതകൾക്കായി കൗൺസിലിംഗ് സൈക്കോളജിയിൽ (ഓൺ ലൈൻ )ഡിപ്ലോമ കോഴ്സ്  റൈസ് ആൻ്റ് റിഫ്ളക്റ്റ് എന്ന പേരിൽ ആരംഭിക്കുന്നു.

പ്രസ്തുത സംരംഭത്തിൻ്റെ ഔദ്യോഗിക ലോഞ്ചിംഗ് റേഡിയോ കേരളം 1476 എ എം ആർ.ജെ മാരായ സ്വാതി രാമൻ, ശ്രുതി രജനീകാന്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ജില്ലാ കെ.എം.സി.സി വനിതാ വിംഗ് പ്രസിഡൻ്റ് ഹസ്ന അദ്ധ്യക്ഷം വഹിച്ചു ചടങ്ങിൽ ജില്ലാ വനിതാ വിംഗ് ഭാരവാഹികളായ സബീല, റിംശിദ, സലീന, ഷഹല, റിൻശി, ആയിഷ ഷമീന, ഷഹാന, ജംഷീന, ബുഷ്റ, ബാസില, ഫാത്തിമ റഹീസ, ആയിഷ ഷിബ്ന, ജുമാന ഹസീൻ,ദിൽഷാന എന്നിവർ സന്നിഹിതരായി. ജനറൽ സെക്രട്ടറി സീനത്ത് സ്വാഗതവും മുബഷിറ നന്ദിയും പറഞ്ഞു.