Connect with us

Kerala

നിലമ്പൂരില്‍ ബി ജെ പി മത്സരത്തിന്

തിങ്കളാഴ്ചക്ക് മുമ്പ് തീരുമാനമുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖരന്‍

Published

|

Last Updated

നിലമ്പൂര്‍ | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒടുവില്‍ ബി ജെ പി മത്സരിച്ചേക്കുമെന്ന് സൂചന. സീറ്റ് ബി ഡി ജെ എസിന് നല്‍കുമെന്നാണ് അറിയുന്നത്. മത്സരിക്കുമെന്ന സൂചന നല്‍കി ബി ജെ പി അധ്യക്ഷനും രംഗത്തെത്തി.

മത്സരിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ചക്ക് മുമ്പ് തീരുമാനമുണ്ടാകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. മത്സരിക്കുന്നില്ലെന്ന് പറയുന്നില്ല. അനാവശ്യമായ തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എല്‍ ഡി എഫും യു ഡി എഫുമാണെന്ന് രാജീവ് ചന്ദ്രശേഖരന്‍ ആവര്‍ത്തിച്ചു.

എല്‍ ഡി എഫും യു ഡി എഫും സ്ഥാനാര്‍ഥി പ്രഖ്യാപനവും പ്രചാരണവുമടക്കം തുടങ്ങിക്കഴിഞ്ഞതിന് പിന്നാലെയാണ് ബി ജെ പിയും മത്സരത്തിനിറങ്ങുന്നത്. നേരത്തേ മത്സരത്തിനില്ലെന്ന് ബി ജെ പി വ്യക്തമാക്കിയിരുന്നു. ദേശീയ നേതൃത്വമാണ് മത്സരിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന.

 

---- facebook comment plugin here -----

Latest