Connect with us

Kozhikode

കെ എം ബഷീര്‍ മീഡിയ അവാര്‍ഡ് സമര്‍പ്പിച്ചു

Published

|

Last Updated

കോഴിക്കോട് | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫും മര്‍ക്കസ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന കെ എം ബഷീറിന്റെ പേരില്‍ മര്‍കസ് അലുംനി ഏര്‍പ്പെടുത്തിയ മീഡിയ അവാര്‍ഡ് 2021 24 ന്യൂസ് സൗദി കണ്‍ട്രി മാനേജറും റിപ്പോര്‍ട്ടറുമായ ജലീല്‍ കണ്ണമംഗലത്തിനു സമര്‍പ്പിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്.

മര്‍കസ് അലുംനി ഡെലിഗേറ്റ് കോണ്‍ക്ലേവില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് സമ്മാനിച്ചു. പി ടി എ റഹീം എം എല്‍ എ അനുമോദന പത്രവും ബേസ് ലൈന്‍ എംഡി അക്ബര്‍ സാദിഖ് അവാര്‍ഡ് തുകയും കൈമാറി. 24 ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീ കണഠന്‍ നായര്‍ അനുമോദന പ്രഭാഷണം നടത്തി.

സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി, സി.പി ഉബൈദുല്ല സഖാഫി, ജൗഹര്‍ കുന്നമംഗലം, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, ഇല്യാസ് സീനത്, സാദിഖ് കല്‍പ്പള്ളി സംബന്ധിച്ചു.

---- facebook comment plugin here -----

Latest