Kerala
കെഎം ബഷീർ അനുസ്മരണവും മാധ്യമ അവാർഡ് ദാനവും മറ്റന്നാള്‍
മാധ്യമ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയ മൂന്ന് തലങ്ങളിലുള്ളവർക്കാണ് അവാർഡ്.

മലപ്പുറം| സത്യവും നീതിയും ജീവിതത്തോട് ചേർത്ത് പിടിച്ച് പത്രപ്രവർത്തന മേഖലയിൽ ജാഗ്രതയോടെ നിലകൊണ്ട സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീർ അനുസ്മരണവും മാധ്യമ അവാർഡ് വിതരണവും സെപ്തംബർ 13 ശനിയാഴ്ച്ച രാവിലെ 10 ന് മലപ്പുറം വാദിസലാം ഓഡിറ്റോറിയത്തിൽ നടക്കും. മാധ്യമ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയ മൂന്ന് തലങ്ങളിലുള്ളവർക്കാണ് അവാർഡ്.
പത്ര, മാധ്യമ രംഗത്തെ പ്രമുഖരും പ്രാസ്ഥാനിക നേതാക്കളും പങ്കെടുക്കും. ഇതു സംബന്ധമായി ചേർന്ന യോഗത്തിൽ സിറാജ് മാനേജിംഗ് എഡിറ്റർ എൻ അലി അബ്ദുല്ല, മാനേജർ ടി കെ അബ്ദുൽ ഗഫൂർ, കെ പി ജമാൽ കരുളായി, വിപിഎം സ്വാലിഹ്, മുജീബ് പുള്ളിച്ചോല, മുഹമ്മദ് കുട്ടി സഖാഫി, എസ് സിദ്ധീഖ് സംബന്ധിച്ചു.
---- facebook comment plugin here -----