Connect with us

First Gear

പുത്തന്‍ പതിപ്പുമായി കിയാ കാര്‍ണിവല്‍

മുപ്പത്തിയഞ്ചു ലക്ഷം രൂപ മുതലാണ് കാറിന്റെ വില പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ പതിപ്പുമായി എത്തിയിരിക്കുകയാണ് കിയാ കാര്‍ണിവല്‍. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഫീച്ചറുകളോടെയാണ് പുതിയ പതിപ്പ് എത്തുന്നത്. വരുന്ന ഡല്‍ഹി എക്‌സ്‌പോയില്‍ പുതിയ കറുകള്‍ പ്രദര്‍ശിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ പുതിയ പത്തു കാറുകളാണ് പ്രദര്‍ശിപ്പിക്കുക. പുതിയ എം. പി. വി ഏഴു സീറ്റുകളിലും ഒന്‍പതു സീറ്റുകളിലും ഉണ്ടായിരിക്കും. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, 12.35 ടച്ച് സ്‌ക്രീന്‍, ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റമാണ് എം പി വി യുടെ പ്രത്യേകത.

കിയാ ഇ വി 6 സിമുലേറ്റര്‍ സോണ്‍, കിയാ ഇ വി 6 ടെക്‌നോളജി സോണ്‍ തുടങ്ങി എക്‌സ്‌പോയില്‍ സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുമെന്ന് കിയാ വ്യക്തമാക്കി. ഒന്നിലധികം എയര്‍ബാഗുകള്‍, അടാപ്റ്റീവ് ക്രൂയ്സ്, എന്നിവയും ഇതിന്റെ മറ്റു പ്രത്യേകതകളാണ്. പുതിയ കാര്‍ണിവലിനു 3.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 2.2 ലിറ്റര്‍ ടെര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമായിരിക്കും ഉണ്ടാവുക. 2021 ല്‍ ആണ് എം പി വി ആഗോളത്തലത്തില്‍ അവതരിപ്പിച്ചത്. മുപ്പത്തിയഞ്ചു ലക്ഷം രൂപ മുതലാണ് കാറിന്റെ വില പ്രതീക്ഷിക്കുന്നത്. പുതിയ കിയാ കാര്‍ണിവല്‍ അവതരിപ്പിക്കുമ്പോള്‍ പുതുതായി പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസ്സിനോട് എതിരാളിയാവും.

 

Latest