From the print
ബെംഗളൂരുവില്‍ ഖുര്‍റത്തുസ്സാദാത്ത് അനുസ്മരണം ഇന്ന്; കാന്തപുരം പങ്കെടുക്കും
മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹീം ഉദ്ഘാടനം ചെയ്യും.

ബെംഗളൂരു | സമസ്ത കേന്ദ്ര മുശാവറ അംഗവും ആത്മീയ മേഖലയിലെ ഉന്നത ശ്രേഷ്ഠനുമായിരുന്ന ഖുര്‍റത്തുസ്സാദാത്ത് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി അനുസ്മരണം ഇന്ന്. വൈകിട്ട് ഏഴിന് കെ ജി ഹള്ളി താനി റോഡിലെ സി എം എ ഗ്രാന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹീം ഉദ്ഘാടനം ചെയ്യും. മന്ത്രി സമീര്‍ അഹ്മദ്, റഹീം ഖാന്‍, നാസര്‍ ഹുസൈന്‍ എം പി, എം എല്‍ എമാരായ എന്‍ എ ഹാരിസ്, രിസ്വാന്‍ അര്‍ശദ്, ബി എം ഫാറൂഖ് എം എല്‍ സി തുടങ്ങിയവരും സയ്യിദരും പണ്ഡിതരും ഉമറാക്കളും പങ്കെടുക്കും.
മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാഫി സഅദി അധ്യക്ഷത വഹിക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിക്കും. ബെംഗളൂരു സുന്നി കോ- ഓര്‍ഡിനേഷന് കീഴിലാണ് പരിപാടി.