Connect with us

Ongoing News

ഖത്വര്‍ ലോകകപ്പ് ഒരു ദിനം നേരത്തെയാക്കി; ആദ്യ മത്സരം ഖത്വറും ഇക്വഡോറും തമ്മില്‍

നവംബര്‍ 20ന് വൈകിട്ട് ഏഴ് മണിക്കാണ് ആദ്യ മത്സരം. ആതിഥേയരായ ഖത്വര്‍, ഇക്വഡോറുമായി ഏറ്റുമുട്ടും.

Published

|

Last Updated

ദോഹ | ഗള്‍ഫ് മേഖലയിലെ ആദ്യ ഫിഫ ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി. വിവിധ ഷോപ്പിംഗ് മാളുകളില്‍ വിപുലമായ ആഘോഷങ്ങളോടെയാണ് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ലോകകപ്പ് 2022ന്റെ 100 ദിവസത്തെ കൗണ്ട് ഡൗണിന് തുടക്കം കുറിച്ചത്. നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം മുമ്പ് ഖത്വര്‍ ലോകകപ്പിന് തുടക്കമാകും. നവംബര്‍ 20ന് വൈകിട്ട് ഏഴ് മണിക്കാണ് ആദ്യ മത്സരം. ആതിഥേയരായ ഖത്വര്‍, ഇക്വഡോറുമായി ഏറ്റുമുട്ടും. നേരത്തെ നവംബര്‍ 21നായിരുന്നു ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. സെനഗല്‍-നെതര്‍ലാന്‍ഡ്‌സ് മത്സരമായിരുന്നു ഉദ്ഘാടന ദിവസം തീരുമാനിച്ചിരുന്നത്.

ആതിഥേയ രാജ്യം ആദ്യ മത്സരത്തില്‍ പങ്കെടുക്കുക എന്ന കീഴ്വഴക്കം പാലിക്കാനാണ് ടൂര്‍ണമെന്റ് ഒരു ദിവസം നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിന് ഫിഫ കൗണ്‍സില്‍ അംഗീകാരം നല്‍കുകയായിരുന്നു.

ലോകകപ്പ് ഒരു ദിവസം മുമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചതോടെ 100 ദിവസത്തേക്കുള്ള കൗണ്ട് ഡൗണിനും ഒരു ദിവസം മുമ്പേ തുടക്കമായി. നെതര്‍ലാന്റ്സ്-സെനഗല്‍ മത്സരം നേരത്തെ ഉച്ചക്ക് ഒരു മണിക്കായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പുതിയ ഷെഡ്യൂള്‍ പ്രകാരം രണ്ടാം ദിവസം വൈകിട്ട് ഏഴ് മണിക്ക് നടക്കും. കോര്‍ണിഷിലെ ഒഫീഷ്യല്‍ ക്ലോക്കില്‍ കൗണ്ട് ഡൗണ്‍ 100 ദിവസമായി മാറ്റി.

 

Latest