Kerala
മഴ മുന്നറിയിപ്പ്: ആലപ്പുഴയിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
ആലപ്പുഴ ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം| സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത. ഇന്ന് ആലപ്പുഴ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിന്‍വലിച്ചു.
Content Highlights:
The Central Weather Department has predicted heavy rainfall across Kerala for the next five days. An orange alert has been issued for Alappuzha district today, while yellow alerts have been declared for Thiruvananthapuram, Kollam, Pathanamthitta, Kottayam, Ernakulam, and Idukki. A low pressure trough has formed near the Kerala coast along with a cyclonic circulation in the Arabian Sea. Meanwhile, the authorities have lifted the fishing ban that was previously imposed along the Kerala and Lakshadweep coasts.







