Connect with us

Kasargod

കേരള മുസ്ലിം ജമാഅത്ത് സംഘടനാ സ്കൂൾ ഒന്നാം സെമസ്റ്റർ പരീക്ഷ വെള്ളിയാഴ്ച

877 പേർ പരീക്ഷയെഴുതും; 60 കഴിഞ്ഞ 302 പേരും

Published

|

Last Updated

കാസർകോട് | കേരള മുസ്ലിം ജമാഅത്ത് സംഘടനാ സ്കൂൾ ഒന്നാം സെമസ്റ്റർ‌ പരീക്ഷ വെള്ളിയാഴ്ച ജില്ലയിലെ 43 സർക്കിൾ കേന്ദ്രങ്ങളിൽ നടക്കും. രാത്രി 7.15 മുതൽ 8.30 വരെയാണ് പരീക്ഷ. 40 മാർക്കിന്റെ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും 10 ഇൻേറണൽ മാർക്കുമുണ്ട്. ജില്ലയിൽ പരീക്ഷ നടത്തിപ്പിന് 43 ഇൻവിജിലേറ്റർമാരെയും സെന്റർ ചീഫുമാരെയും നിയമിച്ചു. 2,500 പഠിതാക്കളിൽ ടാസ്ക് പൂർത്തിയാക്കി ഫൈനൽ പരീക്ഷക്ക് യോഗ്യത നേടിയ 877 പേരാണ് ജില്ലയിൽ പരീക്ഷ എഴുതുന്നത്.

45 വയസ്സ് മുതൽ 81 വരെ പ്രായമുള്ളവാരാണ് പഠിതാക്കളായുള്ളത്. സംഘടന, സംഘാടനം, സംഘാടകൻ എന്നീ വിഷയങ്ങളെ അധികരിച്ചാണ് മൂന്ന് മാസത്തെ ഒന്നാം സെമസ്റ്റർ പഠനം നടന്നത്. 67 ട്യൂട്ടർ‌മാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഒന്നാം സെമസ്റ്ററിലെ പഠനാനുഭവങ്ങൾ പങ്കുവെക്കാൻ സെപ്തംബർ രണ്ടിനും പത്തിനുമിടയിൽ ജില്ലയിലെ 372 യൂനിറ്റുകളിൽ ഇൻസൈറ്റ് എന്ന പേരിൽ പ്രവർത്തക സംഗമം നടക്കും.

ജില്ലാ സുന്നി സെന്ററിൽ നടന്ന അവലോകന യോഗം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസൻ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ  സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസൻ അസ്സഖാഫ് ഇമ്പിച്ചി തങ്ങൾ, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, യൂസുഫ് മദനി ചെറുവത്തൂർ, സി എൽ ഹമീദ്, ബശീർ പുളിക്കൂർ, എം പി മുഹമ്മദ് മണ്ണംകുഴി ചർച്ചയിൽ പങ്കെടുത്തു. ജന. സെക്രട്ടറി പളളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി വി സി അബ്ദുല്ല സഅദി നന്ദിയും പറഞ്ഞു.

Latest