Connect with us

Kerala

എക്സൈസ് വകുപ്പിൽ വിവാദങ്ങൾക്കൊന്നും പ്രസക്തിയില്ല; എക്സൈസ് കമ്മീഷണറുടെ ആരോപണങ്ങൾ അന്വേഷിക്കും - കെ സി വേണുഗോപാൽ

സർക്കാരിനെ കുറച്ചുനാൾ കൂടി ഭരിക്കാൻ അനുവദിക്കണമെന്നും ഉദ്യോഗസ്ഥരുടെ മേൽ സർക്കാരിന് കൃത്യമായ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ആലപ്പുഴ| എക്സൈസ് കമ്മീഷണർ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആരോപണങ്ങൾ സീറാം സാംബശിവറാവു പദവിയിലിരിക്കുമ്പോഴായിരുന്നു ഉന്നയിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് വകുപ്പിലെ വിവാദങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

സർക്കാരിനെ കുറച്ചുനാൾ കൂടി ഭരിക്കാൻ അനുവദിക്കണമെന്നും ഉദ്യോഗസ്ഥരുടെ മേൽ സർക്കാരിന് കൃത്യമായ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഓരോ വിഷയത്തിലും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും.

ആരോപണങ്ങളെ പരാതിയായി കണ്ട് നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ രംഗത്തെത്തി. ഗ്യാനേഷ് കുമാറിന് ഉടൻ പുറത്തുപോകേണ്ടിവരുമെന്നും അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പുതിയ പോർമുഖം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പാർലമെന്റ് സമ്മേളനകാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 25 ദിവസത്തോളം സഭയിലെത്താൻ കഴിഞ്ഞില്ലെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. വോട്ട് നഷ്ടപ്പെട്ട എല്ലാവർക്കും വോട്ട് തിരികെ ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:AICC General Secretary KC Venugopal stated that the allegations raised by former Excise Commissioner Sriram Sambasiva Rao should be thoroughly investigated. He questioned why Rao did not raise these issues while holding office, while assuring that the state government can manage such internal matters. Venugopal also strongly criticized Chief Election Commissioner Gyanesh Kumar, stating that he will soon be ousted and opposition protests will continue until lost votes are restored.

Latest