Kuwait
പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍ കുവൈത്ത് സിവില്‍ ഡിഫന്‍സ് ഉന്നത തല യോഗം ചേര്‍ന്ന് വിലയിരുത്തി
സൈനിക സുരക്ഷാ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകള്‍ അംഗീകരിച്ച അടിയന്തര പദ്ധതികളുടെ വിവിധ ഘട്ടങ്ങള്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപന സംവിധാനങ്ങള്‍ തുടങ്ങിയവ യോഗം വിലയിരുത്തി.
കുവൈത്ത് സിറ്റി| പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളുടെ പക്ഷാതലത്തില്‍ രാജ്യത്തിന്റെ സുരക്ഷ മുന്നൊരുക്കങ്ങളെ കുറിച്ചും അടിയന്തര പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും വിലയിരുത്തുന്നതിനായി ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ അദ്ദ്യക്ഷതയില്‍ കുവൈത്ത് സിവില്‍ ഡിഫന്‍സിന്റെ ഉന്നത തലയോഗം ചേര്‍ന്നു.
സൈനിക സുരക്ഷാ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകള്‍ അംഗീകരിച്ച അടിയന്തര പദ്ധതികളുടെ വിവിധ ഘട്ടങ്ങള്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപന സംവിധാനങ്ങള്‍ തുടങ്ങിയവ യോഗം വിലയിരുത്തി. ഏത് സാഹചര്യത്തിലും ധൃതഗതിയില്‍ പ്രതികരിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ഭക്ഷ്യസുരക്ഷയും ആവശ്യസാധനങ്ങളുടെ ലഭ്യതയും യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ നിലവില്‍ ലഭ്യമാണെന്നും ജംഇയ്യകളുടെ യൂണിയന് യോഗത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പു നല്കി.
വിദ്യാഭ്യാസ മേഖലയിലെ മുന്നൊരുക്കങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത ആവശ്യമായ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ലഭ്യത തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു. മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ അടിയന്തര തയ്യാറെടുപ്പുകളും യോഗം പരിശോധിച്ചു.
കുവൈത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും മുഴുവന്‍ സമയവും പരസ്പര ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും ഉയര്‍ന്ന ജാഗ്രത നിലനിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ജനങ്ങളുടെ സുരക്ഷ എന്നിവ ഉറപ്പ് വരുത്തണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചേര്‍ന്നയോഗത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പ്രതിനിധികളും പങ്കെടുത്തു.
Content Highlights: Kuwait Civil Defense held a high-level meeting chaired by First Deputy PM Sheikh Fahad Al-Yousef to review security readiness amid Middle East developments. The meeting assessed military preparations, emergency plans, food security, and healthcare services to ensure state-wide operational alertness.





