Connect with us

Kerala

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം

സ്റ്റേഷന്‍ ജാമ്യം ഉള്‍പ്പെടെയുള്ള നടപടികളും ചോദ്യം ചെയ്താണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.

Published

|

Last Updated

കൊച്ചി| ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ നിയമപോരാട്ടം ശക്തമാക്കാന്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. കേസിലെ 17കാരന് അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

17കാരന് ജാമ്യം അനുവദിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവ് സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നെങ്കിലും പ്രതി ഇപ്പോഴും ജാമ്യത്തില്‍ തുടരുകയാണ്. സ്റ്റേഷന്‍ ജാമ്യം ഉള്‍പ്പെടെയുള്ള നടപടികളും ചോദ്യം ചെയ്താണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.

അതേസമയം, കേസില്‍ കോടതികളില്‍ നിന്ന് നേരിട്ട തിരിച്ചടികള്‍ മറികടന്ന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പോലീസ്. 17കാരനെതിരെ എഫ് ഐ ആറിന് പകരം സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട് (എസ്ബിആര്‍) തയ്യാറാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ അഡീഷണല്‍ സെഷന്‍സ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
കേസിലെ രണ്ടാം പ്രതിയായ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ എസ്ബിആര്‍ തയ്യാറാക്കി അന്വേഷണം കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Content Highlights: The family of Jayabalakrishnan, who died in the Cheranalloor car accident, will move the High Court against the bail granted to the minor. Despite the Sessions Court setting aside the Juvenile Justice Board’s order, the accused remains on bail. Police now plan to submit an SBR for further probe.

---- facebook comment plugin here -----

Latest