Connect with us

Kerala

എറണാകുളത്ത് ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ബസും ഡ്രൈവറും കസ്റ്റഡിയില്‍

അമിതവേഗതയില്‍ അശ്രദ്ധമായി ഓടിച്ചെത്തിയ ബസ് ബാനര്‍ജി റോഡിലേക്ക് തിരിയവേയാണ് അപകടമുണ്ടായത്.

Published

|

Last Updated

കൊച്ചി  | നിരത്തുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും മരണപ്പാച്ചില്‍ തുടര്‍ന്ന് സ്വകാര്യ ബസുകള്‍.എറണാകുളത്ത് സ്വകാര്യ ബസ് ട്രാഫിക് പോലിസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് സംഭവം.സിപിഒ ശ്രീദത്തിനാണ് അപകടത്തില്‍ പരുക്കേറ്റത്. ഇദ്ദഹത്തെ ആുപത്രിയില്‍ പ്രവേശിപ്പിച്ചു

അപകടമുണ്ടാക്കിയ മഹാത്മ ബസും ഡ്രൈവര്‍ കാക്കനാട് സ്വദേശി അനീഷും പോലിസ് കസ്റ്റഡിയിലാണ്.
മേനക ഭാഗത്ത് നിന്നും അമിതവേഗതയില്‍ അശ്രദ്ധമായി ഓടിച്ചെത്തിയ ബസ് ബാനര്‍ജി റോഡിലേക്ക് തിരിയവേയാണ് അപകടമുണ്ടായത്.

Content Highlights: A private bus knocked down a traffic police officer near the High Court in Ernakulam on Saturday evening. CPO Sreedath sustained injuries and was hospitalized. Police taken the bus and driver Aneesh into custody following the rash driving inciden

---- facebook comment plugin here -----

Latest