Connect with us

Kerala

സന്തോഷ് ട്രോഫി മുന്‍ ഫുട്‌ബോള്‍ താരം വി കെ ശ്രീനിവാസന്‍ അന്തരിച്ചു

കണ്ണൂര്‍ സ്പിരിറ്റഡ് യൂത്ത്‌സ് ക്ലബ്ബിലൂടെയാണ് അദ്ദേഹം തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്

Published

|

Last Updated

കണ്ണൂര്‍ |  സന്തോഷ് ട്രോഫി മുന്‍ ഫുട്‌ബോള്‍ താരവും പ്രമുഖ കായിക പ്രതിഭയുമായ വി കെ ശ്രീനിവാസന്‍ അന്തരിച്ചു. 84 വയസായിരുന്നു. കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശിയാണ്. കണ്ണൂര്‍ സ്പിരിറ്റഡ് യൂത്ത്‌സ് ക്ലബ്ബിലൂടെയാണ് അദ്ദേഹം തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്.

തുടര്‍ന്ന് തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കമ്പനിയുടെ ദീര്‍ഘകാല ഫുട്‌ബോള്‍ കോച്ചായും സംസ്ഥാന ടീമിനായി സന്തോഷ് ട്രോഫി ടൂര്‍ണമെന്റുകളിലും ജഴ്‌സി അണിഞ്ഞിട്ടുണ്ട്.

സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും. സാവിത്രിയാണ് ഭാര്യ. ദിനീഷ് (കേരള ബേങ്ക്, തിരുവനന്തപുരം), ദീപ എന്നിവരാണ് മക്കള്‍. പരേതരായ രാഘവന്‍, നാരായണന്‍ (പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ മെമ്പര്‍), ലക്ഷ്മി, ജാനകി എന്നിവര്‍ സഹോദരങ്ങളാണ്.

 

Content Highlights: Former Santosh Trophy football player and Titanium team coach VK Srinivasan passed away in Kannur at the age of 84. He began his football career with the Spirited Youths Club in Kannur. His funeral will take place later today.

---- facebook comment plugin here -----

Latest