Kerala
കൊച്ചിയില്‍ ബലാത്സംഗക്കേസ് പ്രതി ജോണ്സണ് കെ വര്‍ഗീസ് ഒളിവില്‍
ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊച്ചി| കൊച്ചിയില്‍ ഡോക്ടര്‍ പ്രതിയായ ബലാത്സംഗക്കേസില്‍ പ്രതി ജോണ്സണ് കെ വര്‍ഗീസ് ഒളിവില്‍. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളിലേക്ക് പോലീസ് കടന്നു. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പരാതിക്കാരി നേരിട്ട മാനസികാഘാതം കണക്കിലെടുത്ത്, അതിക്രമം നടന്ന സ്ഥലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനായി പ്രതിയെ എത്രയും വേഗം പിടികൂടേണ്ടതുണ്ടെന്നും പോലീസ് കരുതുന്നു.
Content Highlights: Doctor Johnson K Varghese, accused in a rape case in Kochi, is currently absconding. Police are issuing a lookout notice following information that he is attempting to flee abroad. The investigation team has intensified search efforts to apprehend the accused promptly for further questioning.



