Kerala
മലപ്പുറത്ത് നാല് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
ഇതോടെ ജില്ലയില്‍ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം ഏഴായി.
മലപ്പുറം| മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഏലംകുളം പഞ്ചായത്തിലെ രണ്ട് കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കുമാണ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം ഏഴായി.
കഴിഞ്ഞ മാസം 31ന് ഏലംകുളം പഞ്ചായത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. 114 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്.
Content Highlights: Four more cases of Shigella infection confirmed in Malappuram, taking total cases to seven. Symptoms traced back to a wedding in Elamkulam. Health department monitoring 114 symptomatic individuals and confirmed patients remain stable.




