National
യുപിയില്‍ താര് സ്കൂട്ടറിലിടിച്ച് അപകടം; ഗൃഹനാഥന് മരിച്ചു
ഭാര്യയ്ക്കായി സാരി വാങ്ങാനായി വൈകുന്നേരം 7 30ഓടെയാണ് അദ്ദേഹം സ്കൂട്ടറില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടത്
കാണ്‍പൂര്‍ | ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിയന്ത്രണം വിട്ട മഹീന്ദ്ര താര് സ്കൂട്ടറിലിടിച്ച് 55 കാരനായ സ്കൂട്ടര്‍ യാത്രികന് മരിച്ചു. കാണ്‍പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം . സന്തോഷ് സിംഗ് ചൗഹാന് എന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട എസ് യു വി ഒരു വീടിന്റെ മതിലും തകര്‍ത്ത് പൂന്തോട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മരിച്ച സന്തോഷ് സിംഗ് ചൗഹാന്റെ വീടിന് 500 മീറ്റര്‍ മാത്രം അകലെയാണ് അപകടം നടന്നത്. ഭാര്യയ്ക്കായി സാരി വാങ്ങാനായി വൈകുന്നേരം 7 30ഓടെയാണ് അദ്ദേഹം സ്കൂട്ടറില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ഉടന്‍ തിരിച്ചെത്താമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നെങ്കിലും അധികം വൈകാതെ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് കുടുംബത്തിനെ തേടിയെത്തിയത്.
അപകടസമയത്ത് താറില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്നും അതിലൊരു സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തിന് ശേഷം മൂവരും വാഹനം ഉപേക്ഷിച്ച്, തൊട്ടുപിന്നാലെയെത്തിയ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വഴി അതിന്റെ ഉടമസ്ഥനായ കൃഷ്ണ കുമാറിനെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Content Highlights: A 55-year-old man named Santosh Singh Chauhan was killed in Kanpur after a Mahindra Thar rammed into his scooter. The SUV also crashed into a house wall before the occupants fled the scene in another car. Police identified the vehicle owner and launched an investigation using CCTV footage.




