Ongoing News
സ്പൈസ് ജെറ്റിൽ വൻ പ്രതിസന്ധി: 20 ശതമാനത്തിലധികം ഫ്ലൈറ്റുകൾ റദ്ദാക്കി; കരിപ്പൂരിന് പിന്നാലെ കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകളും താളംതെറ്റുന്നു
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്പൈസ് ജെറ്റിന് ഇപ്പോൾ കേവലം 13 സജീവ വിമാനങ്ങൾ മാത്രമാണ് സർവീസിനായി അവശേഷിക്കുന്നത്.
ദമാം | പ്രമുഖ ഇന്ത്യൻ ബഡ്ജറ്റ് എയർലൈനായ സ്പൈസ് ജെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയും വിമാനങ്ങളുടെ അഭാവവും മൂലം കമ്പനിയുടെ സർവീസുകൾ രാജ്യവ്യാപകമായി തകിടം മറിഞ്ഞിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്പൈസ് ജെറ്റിന് ഇപ്പോൾ കേവലം 13 സജീവ വിമാനങ്ങൾ മാത്രമാണ് സർവീസിനായി അവശേഷിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിലെ കണക്കുകൾ എയർലൈൻ രംഗത്തെ വിദഗ്ധരെപ്പോലും ഞെട്ടിക്കുന്നതാണ്. വ്യോമയാന മേഖലയിലെ പൊതുവായ വിമാനം റദ്ദാക്കൽ നിരക്ക് വെറും 1.15% ആയിരിക്കെ, സ്പൈസ് ജെറ്റ് റദ്ദാക്കിയത് റെക്കോർഡ് നിരക്കായ 20.29% വിമാനങ്ങളാണ്. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നത് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാരെയാണ് ദുരിതത്തിലാഴ്ത്തുന്നത്.
വിമാനങ്ങളുടെ സമയനിഷ്ഠ പാലിക്കുന്നതിലും കമ്പനി വൻ പരാജയമാണ് നേരിടുന്നത്. സമയനിഷ്ഠാ നിരക്ക് 16.6 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഇത് യാത്രക്കാർക്കിടയിൽ കമ്പനിയുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്. കടുത്ത മത്സരമുള്ള ഇന്ത്യൻ വ്യോമയാന വിപണിയിൽ സ്പൈസ് ജെറ്റിന്റെ വിപണി വിഹിതം ഇപ്പോൾ വെറും 0.6 ശതമാനത്തിലേക്ക് താഴ്ന്നു. ഒരുകാലത്ത് വിപണിയിൽ മുൻപന്തിയിലായിരുന്ന ഒരു എയർലൈനാണ് ഇപ്പോൾ ഈ അവസ്ഥയിലെത്തിയിരിക്കുന്നത്.
സ്വന്തം വിമാനങ്ങൾ സർവീസ് നടത്താനാകാതെ കട്ടപ്പുറത്തായതോടെ 20 വിമാനങ്ങൾ താൽക്കാലികമായി വെറ്റ്, ഡാംപ് ലീസിംഗ് വഴി 15 ബോയിംഗ് വിമാനങ്ങളും അഞ്ച് എയർബസ് വിമാനങ്ങളും വാടകയ്ക്കെടുക്കാനുള്ള കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. വരാനിരിക്കുന്ന ശീതകാല യാത്രാ സീസണിലെ തിരക്ക് പരിഹരിക്കാനും സർവീസുകൾ കൂടുതൽ സുരക്ഷിതമാക്കാനുമാണ് കമ്പനിയുടെ ഈ അടിയന്തര നീക്കം. പുതിയ15 ബോയിംഗ് വിമാനങ്ങളും 5 എയർബസ് വിമാനങ്ങളും എത്തുന്നതോടെ പ്രതിദിന സർവീസുകളുടെ എണ്ണം 200 ആയി ഉയർത്താനാണ് സ്പൈസ് ജെറ്റ് ലക്ഷ്യമിടുന്നത്. ഇത് യാത്രാ നിരക്കുകൾ കുറയ്ക്കാനും വിപണിയിലെ തകർച്ച തടയാനും സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നത്
വാടക കുടിശ്ശികയെത്തുടർന്ന് വിമാനങ്ങൾ നൽകിയ കമ്പനികൾ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതും കടുത്ത സാമ്പത്തിക ബാധ്യതയുമാണ് സ്പൈസ് ജെറ്റിനെ ഈ അവസ്ഥയിൽ എത്തിച്ചത്. പുതിയ നിക്ഷേപകരെ കണ്ടെത്താനും സർവീസുകൾ പുനഃസ്ഥാപിക്കാനും കമ്പനി അടിയന്തര ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വ്യോമയാന വിപണിയിൽ സ്പൈസ് ജെറ്റിന്റെ ഭാവി കടുത്ത ആശങ്കയിലായിരിക്കുകയാണ്
ഗൾഫ് സർവ്വീസുകളെയും ബാധിച്ചു
Content Highlights: SpiceJet is facing a severe operational crisis with only 13 active aircraft remaining and a high flight cancellation rate. The crisis has severely impacted Gulf services, including suspensions from Calicut and Kochi airports. The airline is currently planning to lease 20 new planes to restore operations.




