Kerala
സമസ്ത സെൻ്റിനറി: പ്രോ സമ്മിറ്റ് പ്രൗഢമായി
നാടിൻ്റെ ഐക്യത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വിവിധ സംഘടനകളെയും സംരംഭങ്ങളെയും പ്രതിനിധാനം ചെയ്യുന്ന നേതാക്കൾ പ്രഖ്യാപിച്ചു
കൊളപ്പുറം | 2027 ജനുവരി 28,29,30,31 തിയതികളിൽ മലപ്പുറം വാദി ഹറമൈനിൽ (കൊളപ്പുറം-കൂരിയാട്) നടക്കുന്ന
സമസ്‌ത സെൻ്റിനറി സമാപന സമ്മേളനത്തിന് സർവാത്മനാ പിന്തുണയർപ്പിച്ച് നാടും നാട്ടുകാരും. സമ്മേളനത്തിൻ്റെ മുന്നോടിയായി കൊളപ്പുറം സെൻ്റിനറി കാര്യാലയത്തിൽ
സംഘടിപ്പിച്ച പ്രോ സമ്മിറ്റ് പൗര പ്രധാനികളുടെ പങ്കാളിത്തം കൊണ്ടും ചർച്ചകളുടെ ആശയ വൈവിധ്യം കൊണ്ടും പ്രൗഢമായി.
നാടിൻ്റെ ഐക്യത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വിവിധ സംഘടനകളെയും സംരംഭങ്ങളെയും പ്രതിനിധാനം ചെയ്യുന്ന നേതാക്കൾ പ്രഖ്യാപിച്ചു. സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു.
വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ടി അബ്ദുനാസർ, സയ്യിദ് അബ്ദുറഹ്‌മാൻ ആറ്റക്കോയ തങ്ങൾ, ബഷീർ മമ്പുറം, മൻസൂർ കോയ തങ്ങൾ, വി കെ അബ്ദുൽ മജീദ്, മുസ്ത്വഫ പുള്ളിശ്ശേരി, കെ പി അബ്ദുൽ മജീദ്, പി എം മൻസൂർ, മോഹനൻ വെന്നിയൂർ, ഇസ്മാഈൽ കാവുങ്ങൽ, ഹംസ തെങ്ങിലാൻ, എം എൻ റശീദ് ഹാജി, അബ്ദുൽ അസീസ് ഹാജി കാടേങ്ങൽ, പി പി അബു ഹാജി, എം കെ സൈനുദ്ദീൻ ഹാജി, മജീദ് കക്കാട്, മരക്കാർ കുട്ടി മാസ്റ്റർ, യു കെ മുസ്തഫ മാസ്റ്റർ പ്രസംഗിച്ചു.
മുഹമ്മദ് പറവൂർ സ്വാഗതവും ഊരകം അബ്ദുറഹ്‌മാൻ സഖാഫി നന്ദിയും പറഞ്ഞു. വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, മഹല്ല് സാരഥികൾ,പൗര പ്രമുഖർ പങ്കെടുത്തു.





