Connect with us

Kerala

ചാലക്കുടി പുഴയില്‍ കാട്ടാന ഒഴുക്കില്‍പ്പെട്ടു

മണിക്കൂറുകളോളമായി പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന.

Published

|

Last Updated

ചാലക്കുടി | കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു. കരയിലേക്ക് കയറാന്‍ സാധിക്കാതെ മണിക്കൂറുകളോളമായി പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന. പിള്ളപ്പാറ മേഖലയിലാണ് സംഭവം. എണ്ണപ്പനകളും മറ്റുമുള്ള ഇവിടേക്കെത്തിയ കാട്ടാനക്കൂട്ടങ്ങളിലൊന്നാണ് പുഴയില്‍ കുടുങ്ങിപ്പോയത്. ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്