Kerala
അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ വാഹനത്തെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്ന് കാട്ടാന
പാലൂരില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം

പാലക്കാട് | അട്ടപ്പാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരുത്തുന്നതിനിടെ വനംവകുപ്പിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്തു കാട്ടാന. പാലൂരില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കാട്ടാന ഇറങ്ങിയത് അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ ആര്‍ ആര്‍ ടി വാഹനത്തിന് നേരെയാണ് ആക്രമണോത്സകതയോടെ കാട്ടാന പാഞ്ഞടുത്തത്.
ആനയ്ക്ക് കടന്നുപോകാനായി വാഹനം സൈഡ് നല്‍കിയെങ്കിലും മാറിപ്പോകാതെ ആന് വാഹനത്തിന് രണ്ടരകിലോമീറ്ററോളം പിന്തുടരുകയായിരുന്നു. വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജനവാസമേഖലയാണ് പാലൂര്‍. കഴിഞ്ഞമാസം ഇവിടെ കാട്ടാനയിറങ്ങിയിരുന്നു.
---- facebook comment plugin here -----