Connect with us

fact check

കശ്മീരില്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് തടഞ്ഞത് കശ്മീരി പണ്ഡിറ്റോ മുസ്ലിമോ?

ഇതിലെ സത്യാവസ്ഥയറിയാം:

Published

|

Last Updated

തുറസ്സായ സ്ഥലത്ത് പശുവിനെ കശാപ്പ് ചെയ്യുന്നത് ഒരാള്‍ തടയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജമ്മു കശ്മീരില്‍ വെച്ച് കശ്മീരി പണ്ഡിറ്റ് പശുകശാപ്പ് തടഞ്ഞുവെന്നാണ് പ്രചാരണം. ഇതിലെ സത്യാവസ്ഥയറിയാം:

അവകാശവാദം: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വെച്ച് പശുവിനെ കശാപ്പ് ചെയ്യുന്നവരെ കശ്മീരി പണ്ഡിറ്റ് തടഞ്ഞിരിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ ബലി പെരുന്നാള്‍ ആഘോഷവേളയിലായിരുന്നു ഈ സംഭവം. ഈ പണ്ഡിറ്റ് ഒറ്റക്കാണ് പശുവിനെ കശാപ്പ് ചെയ്യുന്നത് തടഞ്ഞത്. നമുക്ക് അദ്ദേഹത്തോട് ഐക്യദാര്‍ഢ്യപ്പെടാം. (സംഘ്പരിവാര്‍ സംഘടനകള്‍ പ്രചരിപ്പിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റില്‍ നിന്ന്).

യാഥാര്‍ഥ്യം : ജമ്മു കശ്മീരിലെ ഗന്ദേര്‍ബല്‍ പ്രദേശത്ത് നടന്ന സംഭവമാണെങ്കിലും അവകാശപ്പെടുന്നത് പോലെ പണ്ഡിറ്റ് അല്ല കശാപ്പ് തടഞ്ഞത്, മറിച്ച ഒരു മുസ്ലിമാണ്. ആരിഫ് ജാന്‍ എന്നയാളുടെ വീടിന്റെ തൊട്ടടുത്ത് വെച്ച് കശാപ്പ് നടത്തുന്നത് ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരം പള്ളിക്കമ്മിറ്റി പ്രതിനിധി തടയുകയായിരുന്നു.

നിരവധി കാലികളെ ഇവിടെ വെച്ച് കശാപ്പ് ചെയ്യുമ്പോള്‍ അവശിഷ്ടങ്ങളും മറ്റും കാരണമായുണ്ടാകുന്ന ദുര്‍ഗന്ധം അസഹനീയമായതിനാലാണ് ആരിഫ് ജാന്‍ തടഞ്ഞത്. തുടര്‍ന്ന് വീടിന്റെ പരിസരത്ത് നിന്ന് 200 മീറ്റര്‍ അകലെയുള്ള മസ്ജിദ് വളപ്പില്‍ കശാപ്പ് നടത്തുകയായിരുന്നു.

---- facebook comment plugin here -----

Latest