Kerala
കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്
തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ഗീസ് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നോട്ടീസ്.

കൊച്ചി | കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ഗീസ് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.
ഇന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് വര്‍ഗീസ് ഇ ഡിയോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇ ഡിയോട് ഇളവുതേടിയത്. തിരഞ്ഞെടുപ്പിനുശേഷം ഹാജരാകാമെന്ന് വര്‍ഗീസ് ഇ ഡിയെ അറിയിച്ചു.
25ലേറെ വെളിപ്പെടുത്താത്ത അക്കൗണ്ടുകളും 101 സ്ഥാവരജംഗമങ്ങളും പാര്‍ട്ടിക്കുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എം എം വര്‍ഗീസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പാര്‍ട്ടിയുടെ ആസ്തി അക്കൗണ്ട് വിവരങ്ങള്‍ എത്തിക്കണമെന്നും കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടിരുന്നു.