Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്; നാലാം പ്രതി കിരണ്‍ പിടിയില്‍

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരണ്‍ പിടിയില്‍. മാപ്രാണം സ്വദേശിയായ കിരണിനെ പാലക്കാട് കൊല്ലങ്കോട്ട് നിന്നാണ് പിടികൂടിയത്. ബേങ്കിലെ കമ്മീഷന്‍ ഏജന്റായിരുന്ന കിരണ്‍ സംഭവത്തിനു പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു. പ്രതി ഉത്തരേന്ത്യയില്‍ കുറച്ചുകാലം ഒളിവില്‍ കഴിഞ്ഞിരുന്നതായും അന്വേഷണ സംഘം പറയുന്നു. കേസില്‍ ആറ് പ്രധാന പ്രതികളാണുള്ളത്. ഇതില്‍ അഞ്ചുപേരും നേരത്തെ പിടിയിലായിരുന്നു.

ബേങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് കിരണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കോടതി ജാമ്യം അനുവദിച്ചില്ല. കമ്മീഷന്‍ ഏജന്റായ കിരണിന്റെ അക്കൗണ്ടിലേക്ക് 46 വായ്പകളില്‍ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് കണ്ടെത്തല്‍. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.